.വായിലിടരുതെന്നു [പ്രത്യേകം പറഞ്ഞിരുന്നു അമ്മ,ആദ്യമയെനിക്കൊരു മഞ്ഞടിക്കുരു തരുമ്പോള്‍.അനുസരനക്കെടെനിക്ക പണ്ടേയുണ്ട് ,അതുകൊണ്ട് ഞാനത് വായിലിട്ടു.ഉള്ളില്‍ ചെന്നാല്‍ അതൊരു മഞ്ഞടിമരമായി വളരുമെന്നും ഞാനൊരു മഞ്ഞടി മരമായി ആകെ പൂത്തുലഞ്ഞു കായ്കുന്നതും ഞാന്‍ കിനാവുകണ്ട്,കാത്തിരുന്നു.രാത്രി ഉറങ്ങും മുംബ് ഇത്തിരി മണ്ണ് വാരിത്തിന്നു;മുളയ്കണ്ടേ?ഉണര്ന്നുടനെ വെള്ളം കുടിച്ചു;വളരെണ്ടേ?എങ്ങനെ ദിവസങ്ങളോളം മണ്ണും വെള്ളവും കൊടുത്തിട്ടും മഞ്ഞടിക്കുരു മിണ്ടിയതെയില്ല .പിന്നെ എപ്പോഴോ മഞ്ഞടിക്കുരുവിനെ ഞാന്‍ വെറുത്തു.പലപ്പോഴും കളിക്കൂട്ടിനെതുന്ന കൂട്ടുകാര്‍ മ്ഞ്ഞടിക്കുരുക്കള്‍ കൊണ്ട് കളിക്കുന്നത് കണ്ടു .അവരാരും മോഹ്യിചിട്ടില്ലത്രേ മഞ്ഞടിമരവും കൊണ്ടുനടക്കാന്‍!!!എന്റെ കണ്ണുതള്ളിപ്പോയി.ദൈവമേ...ഇത്രേം നല്ലോരുമാരോം കൊണ്ടുനടക്കാന്‍ എന്ത് രസായിരിക്കും?പിന്നെപ്പിന്നെ,മഞ്ഞടിമാരപ്രനയം വിട്ടു ഞാന്‍ മഞ്ഞടിക്കുരുവിനെ പ്രണയിച്ചു തുടങ്ങി. ഇപ്പൊ മേശമെലെന്റെ ചില്ലുപത്രത്തില്‍ നിരഖ്‌യെ എന്റെ സ്വപ്നമഞ്ഞടി മരത്തിന്റെ മഞ്ഞടിക്കുരുക്കളാണ്...
No comments:
Post a Comment